ഭാവി മാനേജര്‍മാരുടെ ബേക്ക്വാട്ടേഴ്സ്-2004
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്-കോഴിക്കോടിന്റെ വാര്‍ഷിക മാനേജ്മെന്റ-സാസ്കാരിക ഉത്സവത്തില്‍ വിവിധ ബിസിനസ് മാനേജ്മെന്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ബേക്ക്വാട്ടേഴ്സ്-2004 എന്ന് പേരിട്ടിരിക്കുന്ന വാര്‍ഷികോത്സവം ജനവരി 23 വെള്ളിയാഴ്ചയാണ് തുടങ്ങിയത്. ഐഐഎംഅഹമ്മദാബാദ്, ബാംഗ്ലൂര്‍, എംഐസിഎ-അഹമ്മദാബാദ്, എസ്പിജെയിന്‍-മുംബൈ, എന്‍എംഐഎംഎസ്- മുംബൈ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മാനേജ്മെന്റ് ശില്പശാലകള്‍, ബിസിനസ് ക്വിസ്, പേപ്പര്‍ അവതരണം, ഡിജെ നൃത്ത പരിപാടി, റോക്ക് ഷോ, മാനേജ്മെന്റ് ഗെയിം, സാംസ്കാരിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന വാര്‍ഷികോത്സവത്തിന്റെ സവിശേഷതകള്‍.
സിറ്റി പൊലീസ് കമ്മിഷണര്‍ ടി. കെ. വിനോദ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാത്രി കളരിപ്പയറ്റ് പ്രദര്‍ശനമുണ്ടായി.
പാറ്റ്നി കമ്പ്യൂട്ടേഴ്സ്. അലഹബാദ് ബാങ്ക്, സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍, വോക്ഹാര്‍ഡ് എന്നിവയായിരുന്നു പരിപാടികളുടെ സ്പോണ്‍സര്‍മാര്‍.












Click it and Unblock the Notifications