ഇന്ത്യന്‍ എയര്‍ലൈന്‍സ് നിരക്ക് കുറച്ചു
കൊച്ചി: കൊച്ചിയില്‍ നിന്നും ഷാര്‍ജ, മസ്കറ്റ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്കില്‍ രണ്ടു മാസത്തേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വന്‍ഇളവ് പ്രഖ്യാപിച്ചു. ഫിബ്രവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഇളവ്.
ഇതനുസരിച്ച് ഷാര്‍ജയിലേക്ക് 7500 രൂപ മതിയാകും. ഇപ്പോഴത്തെ ചാര്‍ജ്ജ് 10,500 രൂപയാണ്. മൂന്നു മാസക്കാലയളവിനുള്ളില്‍ മടങ്ങിവരികയാണെങ്കില്‍ റിട്ടേണ്‍ ടിക്കറ്റുള്‍പ്പെടെ 16,000 രൂപ നല്കിയാല്‍ മതിയാകും.
മസ്കറ്റിലേക്ക് 8,600 രൂപയാണ് ചാര്‍ജ്ജ്. റിട്ടേണ്‍ ടിക്കറ്റുള്‍പ്പെടെ 16,000. കുവൈത്തിലേക്ക് 12,900. റിട്ടേണ്‍ ടിക്കറ്റുള്‍പ്പെടെ 23,655.












Click it and Unblock the Notifications