ആര്‍എസ്പി(ബി) കൊല്ലം സീറ്റ് ആവശ്യപ്പെടും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ആവശ്യപ്പെടാന്‍ ആര്‍എസ്പി(ബി) സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ആര്‍എസ്പി പരമ്പരാഗതമായി മത്സരിയ്ക്കുന്ന കൊല്ലം സീറ്റ് നല്കുന്നതില്‍ യുഡിഎഫില്‍ ആര്‍ക്കും വിരോധം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.വി. താമരാക്ഷന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ 28ന് മുമ്പ് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. - താമരാക്ഷന്‍ പറഞ്ഞു.
സംസ്ഥാനബജറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഒന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications