സ്റാള്‍മാന്‍ വിഎസുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്ഥാനമായ ലിനെക്സിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റാള്‍മാന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനുമായി ജനവരി 25 ഞായറാഴ്ച ചര്‍ച്ച നടത്തി.
മലപ്പുറത്ത് നടപ്പിലാക്കുന്ന അക്ഷയ പദ്ധതി പോലുള്ള പദ്ധതികള്‍ക്കായി സ്വതന്ത്രസോഫ്റ്റ്വേര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്ന് സ്റാള്‍മാന്‍ ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സ്വതന്ത്രസോഫ്റ്റ്വേര്‍ വാങ്ങാനും ഉപയോഗിക്കാനും തയ്യാറാവണമെന്നും സോഫ്റ്റ്വേര്‍ രംഗത്തെ ചില കമ്പനികളുടെ അധിനിവേശത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകരുതെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications