Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനോത്സവം: കോഴിക്കോടിന് കിരീടം

തൃശൂര്‍: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് കിരീടം നേടി. 61 ഇനങ്ങള്‍ സമാപിച്ചപ്പോള്‍ കോഴിക്കോട് 281 പോയിന്റുകള്‍ നേടി. കണ്ണൂര്‍ 274 പോയിന്റുകള്‍ നേടി. എറണാകുളം മൂന്നാം സ്ഥാനത്താണ്- 265 പോയിന്റുകള്‍.

കണ്ണൂരിലെ ഡെനൂള്‍ ഇസ്ലാം സഭ സ്കൂളിലെ എം. ശ്രീലേഖയാണ് കലാതിലകം. വ്യക്തിഗത ഇനങ്ങളില്‍ ശ്രീലേഖ 36 പോയിന്റുകള്‍ നേടി. ഭാഗ്യം കൊണ്ടാണ് ശ്രീലേഖ കലാതിലകമായത്. കണ്ണൂരിലെ എച്ച്എഎസ്എസ് കടമ്പൂരിലെ വിദ്യാര്‍ത്ഥിനി എസ്. അഷികയ്ക്ക് 50 പോയിന്റുകള്‍ ലഭിച്ചിരുന്നു. പക്ഷെ ഒരിനത്തിലും ഒന്നാം സമ്മാനമോ, നൃത്ത ഇനങ്ങളില്‍ എ ഗ്രേഡോ ഇല്ലാത്തതിനാല്‍ അഷികയുടെ പേര് കലാതിലകപ്പട്ടത്തിന് പരിഗണിച്ചില്ല.

ഡിഫന്‍സില്‍ ജോലിചെയ്യുന്ന എം.കെ. നായരുടെയും കലാമണ്ഡലം കലാവതിയുടെയും മകളാണ് 10ാം ക്ലാസ്സ്കാരിയായ ശ്രീലേഖ. മോണോ ആക്ട്, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, കുച്ചിപ്പുടി എന്നിവയിലാണ് ശ്രീലേഖ പങ്കെടുത്തത്.

കലാപ്രതിഭ പട്ടം പ്രജോത് വി. ഡെന്‍സിലും (സിഎംഎസ് ഹൈസ്കൂള്‍, തൃശൂര്‍), എ.എസ്. ആദര്‍ശും (റസിഡന്‍ഷ്യല്‍ സ്കൂള്‍, കാപ്പാട്) പങ്കിട്ടു. ഇരുവരും 39 പോയിന്റുകള്‍ നേടി.

പ്രജോദിന്റെ അച്ഛന്‍ ഡെന്‍സില്‍ പച്ചക്കറിക്കച്ചവടക്കാരനാണ്. അമ്മ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഹെഡ് നഴ്സാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+