രണ്ടാമത്തെ യുഎസ് ഉപഗ്രഹവും ചൊവയിലിറങ്ങി
പസദേന: ചൊവയില്‍ പര്യവേക്ഷണം നടത്താനായി യുഎസ് അയച്ച രണ്ടാമത്തെ പര്യവേക്ഷണവാഹനമായ ഒപ്പോര്‍ച്ചുണിറ്റിയും ചൊവയിലെത്തി. ജനവരി 24 ശനിയാഴ്ച രാത്രിയിലാണ് ഒപ്പോര്‍ച്ചുണിറ്റി ചൊവയിലിറങ്ങിയത്.
ഞായറാഴ്ച രാവിലെ ഒപ്പോര്‍ച്ചുണിറ്റിയില്‍ നിന്നുള്ള ചിത്രങ്ങള്‍ നാസയില്‍ എത്തി. ഒപ്പോര്‍ച്ചുണിറ്റി ചൊവയിലിറങ്ങി നാല് മണിക്കൂറിനുശേഷം ചിത്രങ്ങള്‍ എത്തി.
ഇതോടെ ചൊവയുടെ രണ്ട് ഭാഗങ്ങളിലും പര്യവേക്ഷണവാഹനമയച്ച് യുഎസ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ അയച്ച സ്പിരിറ്റ് എന്ന വാഹനം ചൊവയുടെ മറുതലയ്ക്കല്‍ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഓപ്പോര്‍ച്ചുണിറ്റി അയച്ച ചിത്രങ്ങളില്‍ നിന്ന് ചൊവയുടെ പ്രതലത്തില്‍ ജലാംശമുണ്ടെന്നാണ് കരുതുന്നതെന്ന് നാസ പറയുന്നു.












Click it and Unblock the Notifications