രാഷ്ട്രീയം അഴിമതിമുക്തമാക്കണം: കലാം
ദില്ലി: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അഴിമതിയ്ക്കെതിരായ പോരാട്ടത്തിന് തിരഞ്ഞെടുപ്പ് പത്രികയില്‍ പ്രധാനസ്ഥാനം നല്കണമെന്ന് രാഷ്ട്രപതി കലാം. ജനവരി 26 തിങ്കളാഴ്ച റിപ്പബ്ലിക് ദിന പ്രസംഗത്തിലാണ് രാഷ്ട്രപതി ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
സമാധാനദൂതരോട് രാജ്യം എന്ന് കടപ്പെട്ടവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-പാക് ബന്ധത്തിലുണ്ടാകുന്ന സമാധാനനീക്കങ്ങള്‍ മനസ്സില്‍വച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തോക്കുകള്‍ നിശ്ശബ്ദമായാലേ പൂക്കള്‍ വിരിയൂ- കലാം പറഞ്ഞു.
വാജ്പേയി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ യുവാക്കളുടെ രാഷ്ട്രമാണെന്നും ഇന്ത്യയില്‍ 54 കോടി ജനങ്ങള്‍ 25 വയസ്സിന് താഴെയുള്ള യുവാക്കളാണെന്നും വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications