വിവാദങ്ങള്‍ സമയം നഷ്ടപ്പെടുത്തി: ഗവര്‍ണര്‍
തിരുവനന്തപുരം: അനാവശ്യവിവാദങ്ങള്‍ കേരളത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത്. ജനവരി 26 തിങ്കളാഴ്ച തലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശ്രമശാലികള്‍ എന്ന് പേരു കേട്ട കേരളത്തില്‍ മലയാളികള്‍ അവരുടെ കഴിവ് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സിക്കന്ദര്‍ ഭക്ത് ദേശീയ പതാക ഉയര്‍ത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി എ.കെ. ആന്റണിയും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ജില്ലകളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്കി.












Click it and Unblock the Notifications