Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ആവര്‍ത്തിയ്ക്കും: മുരളി

തിരുവനന്തപുരം: ഈ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം ആവര്‍ത്തിയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ജനവരി 26 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഈ മാസം 28ന് മുമ്പ് പരഹരിയ്ക്കുന്ന മട്ട് കാണുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എവിടെനില്ക്കുന്നുവെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നോട്ടെ. - മുരളീധരന്‍ പറഞ്ഞു.

കുരുക്ഷേത്ര യുദ്ധത്തിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. എ.കെ. ആന്റണി തന്നെ വിട്ടുവീഴ്ച ചെയ്താല്‍ പ്രശ്നം പരിഹരിയ്ക്കാവുന്നതേയുള്ളൂ. അതല്ലെങ്കില്‍ പുതിയ പല എറണാകുളങ്ങളും ഉണ്ടാവും.- മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+