അയ്യപ്പപണിയ്ക്കര്‍ക്കും അഞ്ജുവിനും പത്മശ്രീ
ദില്ലി: കവി അയ്യപ്പപണിക്കര്‍ക്കും കായിക താരം അഞ്ജുബോബി ജോര്‍ജ്ജിനും പത്മശ്രീ പുരസ്കാരം. കെ.എം. ബീനമോള്‍, ഗായകന്‍ ഹരിഹരന്‍, കഥകളി നടന്‍ കീഴ്പടം കുമാരന്‍നായര്‍, കര്‍ണാടകസംഗീതജ്ഞന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഡോ. സാമുവല്‍ പോള്‍, കര്‍ണാടക സംഗീതഞ്ജ സുധാ രഘുനാഥ് എന്നിവരാണ് പത്മശ്രീ നേടിയ മറ്റുള്ളവര്‍.
മലയാളികളായ വയലിനിസ്റ് എന്‍. രാജത്തിനും തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ടി.വി. ആന്റണിയ്ക്കും പത്മഭൂഷണ്‍ ബഹുമതി നല്കി. സാഹിത്യകാരി അമൃതാപ്രീതം, കര്‍ണാടക സംഗീതഞ്ജന്‍ ടി.എന്‍. ശേഷഗോപാല്‍, നര്‍ത്തകി അലമേര്‍ വള്ളി, പത്രപ്രവര്‍ത്തകന്‍ എം.വി. കാമത്ത് തുടങ്ങി 19 പേര്‍ക്കാണ് പത്മഭൂഷണ്‍.
ക്രിക്കറ്റ് താരങ്ങളായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ഹിന്ദി ചലച്ചിത്രതാരം അനുപം ഖേര്‍, തമിഴ് സിനിമാസംവിധായകന്‍ ഭാരതിരാജ, നര്‍ത്തകി ഭാരതി ശിവജി, സാക്സഫോണ്‍ വിദഗ്ധന്‍ കാദ്രി ഗോപാല്‍നാഥ്, ഹൃദയാരോഗ്യവിദഗ്ധന്‍ ഡോ. ദേവീഷെട്ടി തുടങ്ങി 74 പേര്‍ക്കാണ് പത്മശ്രീ.












Click it and Unblock the Notifications