വികെഎന്‍ അന്തരിച്ചു
തിരുവില്വാമല: എഴുത്തുകാരനും മലയാള ഹാസ്യസാഹിത്യത്തില്‍ കുലപതിയുമായ വികെഎന്‍ എന്ന വടക്കേകൂട്ടാല നാരായണന്‍നായര്‍(75) അന്തരിച്ചു.
തിരുവില്വാമലയിലെ വസതിയില്‍ വച്ച് ജനവരി 25 ഞായറാഴ്ച വൈകീട്ട് 7.15നായിരുന്നു അന്ത്യം. തലച്ചോറില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജിലും പിന്നീട് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി രോഗം മൂര്‍ച്ഛിച്ച നിലയിലായിരുന്നു.
മരിക്കുമ്പോള്‍ ഭാര്യ വേദവതിയമ്മ, മകള്‍ രഞ്ജന, മരുമകള്‍ രമ എന്നിവര്‍ അടുത്തുണ്ടായിരുന്നു. റിട്ട. മിലിറ്ററി ക്യാപ്റ്റന്‍ കൃഷ്ണകുമാര്‍ മരുമകനാണ്. പരേതനായ ബാലചന്ദ്രന്‍ മകനാണ്.












Click it and Unblock the Notifications