മുരളിയ്ക്ക് പ്രധാനവകുപ്പ് നല്കില്ല: ഹൈക്കമാന്റ്
ദില്ലി: ആഭ്യന്തര, ധനകാര്യവകുപ്പുകള്‍ കെ. മുരളീധരന് നല്കുന്ന പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കി.
കെ. കരുണാകരനെ കൂടെനിര്‍ത്താന്‍ വേണ്ടി മുരളിയ്ക്ക് പ്രധാനവകുപ്പ് നല്കാന്‍ ആന്റണിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് അടിയന്തരമായി നടപടി സ്വീകരിയ്ക്കണമെന്ന് മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് ഹൈക്കമാന്റ് പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ പ്രശ്നപരിഹാരത്തിനുള്ള വാതിലുകള്‍ അടഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications