വരള്‍ച്ച: കേരളം13 കോടി പാഴാക്കി
തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 13 കോടി രൂപ കേരളം പാഴാക്കി. ജനവരി 27 ചൊവാഴ്ച റവന്യൂമന്ത്രി കെ.എം. മാണി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
2001-02 കാലത്ത് 754 ലക്ഷം രൂപയാണ് കേന്ദ്രം അനുവദിച്ചത്. അതില്‍ 276.5 ലക്ഷം രൂപയേ സംസ്ഥാനം ഉപയോഗിച്ചുള്ളു. 2002-03 കാലത്ത് 1214 ലക്ഷം രൂപ അനുവദിച്ചെങ്കിലും 408 ലക്ഷം രൂപയേ ചെലവഴിച്ചുള്ളൂ. വീണ്ടും കേന്ദ്രം 2703 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനോടകം 1263.5 ലക്ഷം രൂപ സംസ്ഥാനം പാഴാക്കിയിട്ടുണ്ടെന്നും മാണി പറഞ്ഞു.
അനുവദിച്ച തുക ചെലവഴിക്കാത്തതുമൂലം പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ നിന്നും വിഹിതങ്ങള്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചെന്നും മാണി അറിയിച്ചു.












Click it and Unblock the Notifications