എക്സ്പ്രസ് ഹൈവേയുമായി മുന്നോട്ട് പോകും : മുനീര്‍
തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേയ്ക്കുള്ള അനന്തരനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍. ജനവരി 27 ചൊവാഴ്ച നിയമസഭയില്‍ ടി.കെ. ദേവകുമാര്‍ (സിപിഎം) എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
6,400 കോടിയുടെ എക്സ്പ്രസ് ഹൈവേയുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പ് കാര്യങ്ങളില്‍ ഉടന്‍ അന്തിമതീരുമാനമെടുക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 515 കിലോമീറ്റര്‍ നീളമുള്ള എക്സ്പ്രസ് ഹൈവേ ബിഒടി (നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക) എന്ന പദ്ധതിയനുസരിച്ചാണ് നടപ്പിലാക്കുക. സാമ്പത്തികസ്ഥാപനങ്ങളും വിദേശഇന്ത്യക്കാരും ഈ പദ്ധതിയില്‍ പങ്കാളികളാകും. -മുനീര്‍ പറഞ്ഞു.
ഏറ്റവും കുറഞ്ഞ തോതില്‍ ആളുകളെ കുടിയൊഴിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ആകെ പദ്ധതിച്ചെലവായ 6,400 കോടിയില്‍ 1,758 കോടി പുനരധിവാസത്തിനാണ് ചെലവാക്കുക. കുടിയൊഴിപ്പിയ്ക്കുന്നവരെ ഉടനെ പുനരധിവസിപ്പിച്ചതിന് ശേഷമേ തുടര്‍ജോലികള്‍ നടപ്പാക്കൂ.- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications