നാളെ പാര്‍ട്ടി വിട്ടേയ്ക്കാം: മുരളി
തിരുവനന്തപുരം: ഹൈക്കമാന്റില്‍ നിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നാളെ പാര്‍ട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുത്തേയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ജനവരി 27 ചൊവാഴ്ച ഇലക്ട്രിസ്റി എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലപ്പോള്‍ കടവൂര്‍ ശിവദാസന്‍ നാളെ മന്ത്രിസഭയില്‍ ഉണ്ടായെന്ന് വരില്ല. എന്തായാലും യഥാര്‍ത്ഥകോണ്‍ഗ്രസുകാരുടെ സമ്മേളനം നാളെ നടക്കും. - മുരളീധരന്‍ പറഞ്ഞു.
ഭാവിപരിപാടികള്‍ ചൊവാഴ്ചത്തെ യോഗത്തില്‍ തീരുമാനിയ്ക്കും. മന്ത്രിസഭാ പുനസംഘടയൊന്നുമില്ല. ആരെങ്കിലും മന്ത്രിയാകുന്നതോ മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുന്നതോ അല്ല സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്നമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications