കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം വിട്ടുതരണം: തമിഴ്നാടിനോട് ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആളിയാറില്‍ നിന്നും കേരളത്തിന് അര്‍ഹമായ ജലം വിട്ടുതരാന്‍ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് താന്‍ കത്തെഴുതിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആന്റണി. ജനവരി 27 ചൊവാഴ്ച നിയമസഭയില്‍ കെ.എ. ചന്ദ്രന്‍ എംഎല്‍എ(കോണ്‍ഗ്രസ്)യുടെ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ വരള്‍ച്ച നേരിടാന്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ അനുസരിച്ച് വെള്ളം വിട്ടുകിട്ടാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. പുതുക്കിയ കരാര്‍ അനുസരിച്ച് കേരളത്തിന് 6.46 ടിഎംസി ജലം ആളിയാറില്‍ നിന്ന് ലഭിയ്ക്കണം. എന്നാല്‍ 3.78 ടിഎംസി ജലം മാത്രമേ ലഭിച്ചിട്ടുള്ളൂ. മുഴുവന്‍ ജലവും ലഭ്യമാക്കണമെന്ന് പല തവണയായി തമിഴ്നാടിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായിരുന്നു. - ആന്റണി പറഞ്ഞു.

പാലക്കാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ എടുത്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് 70 ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പകുതിയും വിതരണം ചെയ്ത് കഴിഞ്ഞു. - മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X