ബിജെപി 19 ഇടങ്ങളില്‍ മത്സരിയ്ക്കും: വെങ്കയ്യ
തിരുവനന്തപുരം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ 19 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു. ജനവരി 27 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ ഒഴികെയുള്ള മണ്ഡലത്തിലാണ് ബിജെപി മത്സരിയ്ക്കുക. മൂവാറ്റുപുഴയില്‍ ബിജെപി സഖ്യസ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി പി.സി. തോമസായിരിക്കും മത്സരിയ്ക്കുക. - വെങ്കയ്യ നായിഡു വ്യക്തമാക്കി.
കേരളത്തില്‍ ഇപ്പോള്‍ ഒരു ഭരണമില്ല. ആന്റണി ആ നിലയ്ക്ക് നിയമസഭ പിരിച്ചുവിടാന്‍ തയ്യാറാവണം. കരുണാകരനും ആന്റണിയും തമ്മിലുള്ള വഴക്ക് കേരളത്തില്‍ തീരാന്‍ പോകുന്നില്ലെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications