തമിഴ്നാട്ടില്‍ ജയ-ബിജെപി സഖ്യം
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെയും ബിജെപിയും തമ്മില്‍ സഖ്യത്തിന് ധാരണയായി.
ജനവരി 28 ബുധനാഴ്ച ചെന്നൈയില്‍ പോയ്സ്ഗാര്‍ഡനില്‍ മുഖ്യമന്ത്രി ജയലളിതയുമായി ബിജെപി ദേശീയഅധ്യക്ഷന്‍ വെങ്കയ്യ നായിഡു നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 70 മിനിറ്റോളം നീണ്ടു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വാര്‍ത്താലേഖകരോടാണ് സഖ്യത്തിന്റെ കാര്യം വ്യക്തമാക്കിയത്. എഐഎഡിഎംകെ എന്‍ഡിഎയുടെ ഭാഗമാണോ എന്ന ചോദ്യത്തിന് ജയലളിത വ്യക്തമായി മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications