Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ ഫിബ്രവരി ആറിന് പിരിച്ചുവിടും

ദില്ലി: പൊതുതിരഞ്ഞെടുപ്പിന് വഴിയൊരുക്കി ലോക്സഭ ഫിബ്രവരി ആറിന് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി വാജ്പേയി രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ നല്കി. കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ടത്.

ഇടക്കാല ബജറ്റും റെയില്‍വേ ബജറ്റും ധനകാര്യബില്ലും ഫിബ്രവരി അഞ്ചിനുള്ളില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റ് പിരിച്ചുവിടും. ഫിബ്രവരി മൂന്നിനാണ് ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് ബജറ്റ് അവതരിപ്പിക്കുക. ജനവരി 30 റെയില്‍വേ ബജറ്റ് മന്ത്രി നിതീഷ്കുമാര്‍ അവതരിപ്പിയ്ക്കും. ജനവരി 29 വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങും. ഫിബ്രവരി അഞ്ച് വരെയായിരിക്കും ഈ സമ്മേളനം.

രാഷ്ട്രപതിയെ കാണുമ്പോള്‍ പ്രധാനമന്ത്രി വാജ്പേയിയോടൊപ്പം ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, പാര്‍ലമെന്ററികാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരും ഉണ്ടായിരുന്നു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ടി.എസ്. കൃഷ്ണമൂര്‍ത്തി ഫിബ്രവരി എട്ടിനാണ് ചുമതലയേല്ക്കുക. അതിന് ശേഷം അദ്ദേഹം ആഭ്യന്തരവകുപ്പുമായി സുരക്ഷാകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം തിരഞ്ഞെടുപ്പിനുള്ള സമയക്രമം തയ്യാറാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+