മുംബൈയില്‍ ടാങ്കര്‍ മറിഞ്ഞ് തീപ്പിടിത്തം
മുംബൈ: മുംബൈയില്‍ ഡീസല്‍ ടാങ്കര്‍ മറിഞ്ഞുണ്ടായ തീ രണ്ട് റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലേക്കും പടര്‍ന്നു. ആളപായമുണ്ടായില്ലെങ്കിലും വന്‍തീപ്പിടത്തമുണ്ടായി.
സെന്‍ട്രന്‍മുംബൈയില്‍ സിയോണ്‍ ഫ്ലൈഓവറിന് സമീപമായിരുന്നു അപകടം. 12 ഓട്ടോറിക്ഷകള്‍, രണ്ട് ടാക്സികള്‍, രണ്ട് ഇരുചക്രവാഹനങ്ങള്‍ എന്നിവ കത്തിനശിച്ചു.
തൊട്ടടുത്തുള്ള രണ്ട് ഫ്ലാറ്റുകളിലേക്ക് തീ പടര്‍ന്നു. ഇതില്‍ മൂന്ന് നിലകള്‍ കത്തിനശിച്ചു. പക്ഷെ ആളപായമുണ്ടായില്ല. നവി മുംബൈയില്‍ നിന്ന് ബാന്ദ്രയിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി.












Click it and Unblock the Notifications