കരുണാകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ. കരുണാകരന്‍ ടാഗോര്‍ തിയേറ്ററില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസിലെ പിളര്‍പ്പ് യാഥാര്‍ഥ്യമായി.
ഫിബ്രവരിയില്‍ പുതിയ പാര്‍ട്ടി നിലവില്‍ വരുമെന്ന് കരുണാകരന്‍ വ്യക്തമാക്കി. ഇന്ദിരാഗാന്ധിയുടെ പടമുള്‍പ്പെട്ടതായിരിക്കും പുതിയ പാര്‍ട്ടിയുടെ പതാക.അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളെയും ജയിപ്പിക്കും. ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ നിരാശരാണ്. വര്‍ഗീയശക്തികള്‍ അഴിഞ്ഞാടുന്നതാണ് കാണുന്നത്. ഇതിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കരുണാകരന്‍ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ പി. പി. തങ്കച്ചനാണ് അധ്യക്ഷത വഹിച്ചത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications