ഹൈക്കമാന്റ് പ്രഖ്യാപനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: ഐ ഗ്രൂപ്പ് ജനവരി 28 ബുധനാഴ്ച ഗ്രൂപ്പ് യോഗം ചേരാനിരിക്കെ അടിയന്തിരമായി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്റ് നീക്കം നടത്തുന്നു. കോണ്‍ഗ്രസിലെ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമെന്നും പാര്‍ട്ടി പിളരില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ആര്‍. കെ. ധവാന്‍ പറഞ്ഞു.
ഒത്തുതീര്‍പ്പ് ഫോര്‍മുല ഹൈക്കമാന്റ് ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ആഭ്യന്തരവും ധനകാര്യവും ഒഴികെയുള്ള വകുപ്പുകള്‍ സംബന്ധിച്ചായിരിക്കും പ്രഖ്യാപനമുണ്ടാവുക. കെ. മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചേക്കുമെന്ന് അറിയുന്നു.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും കെ. എം. മാണിയും ചൊവാഴ്ച രാത്രി വൈകി മാധ്യസ്ഥശ്രമങ്ങള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി എ. കെ. ആന്റണി, കെ. മുരളീധരന്‍ എന്നിവരുമായി നേരിട്ട് ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ടെലഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു.
അതേ സമയം പ്രശ്നപരിഹാരത്തിന് ഒത്തുതീര്‍പ്പിലെത്തിയതായി ഐ ഗ്രൂപ്പ് സമ്മതിച്ചിട്ടില്ല. ഏതായാലും ബുധനാഴ്ച ഐ ഗ്രൂപ്പ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഹൈക്കമാന്റിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.












Click it and Unblock the Notifications