ഐ ഗ്രൂപ്പ് കണ്‍വെന്‍ഷന്‍ തുടങ്ങി
തിരുവനന്തപുരം: ഐ ഗ്രൂപ്പിന്റെ നിര്‍ണായകമായ കണ്‍വെന്‍ഷന്‍ ടാഗോര്‍ തിയേറ്ററില്‍ തുടങ്ങി.
ഉച്ച തിരിഞ്ഞ് 3.15ന് കെ. കരുണാകരനാണ് കണ്‍വെന്‍ഷന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. പി. പി. തങ്കച്ചനാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പീതാംബര കുറുപ്പ് സ്വാഗതം പറഞ്ഞു.
ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ക്ക് കെ. കരുണാകരന്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് രാഷ്ട്രീയമായി അതീവപ്രാധാന്യം കൈവരിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ കേരളരാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവാവുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications