ഒത്തുതീര്‍പ്പിന് തയ്യാറല്ല: കരുണാകരന്‍
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന്റെയോ വകുപ്പിന്റെയോ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
ഐ ഗ്രൂപ്പ് കണ്‍വെന്‍ഷന്‍ ജനവരി 28 ബുധനാഴ് ഉച്ചയ്ക്ക് ശേഷം ടാഗോര്‍ തിയേറ്ററില്‍ തുടങ്ങാനിരിക്കെയാണ് കരുണാകരന്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയത്. വകുപ്പോ മന്ത്രിസ്ഥാനമോ അല്ല പ്രശ്നമെന്നും കേരളത്തിലെ ജനങ്ങളുടെ പ്രശ്നമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു.
ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ മാറ്റമുണ്ടായിട്ടില്ല- കരുണാകരന്‍ പറഞ്ഞു.
ഐ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം തുടരുന്നുണ്ടെങ്കിലും അതിനോടൊന്നും അനുകൂലമായി പ്രതികരിക്കാന്‍ കരുണാകരന്‍ തയ്യാറായിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിനുള്ള ഫോര്‍മുല ഹൈക്കമാന്റ് ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും കരുണാകരന്റെ ശക്തമായ നിലപാട് അതിന് വിലങ്ങുതടിയായി.












Click it and Unblock the Notifications