Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒത്തുതീര്‍പ്പ്: തടസ്സം കരുണാകരന്റെ നിലപാട്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നം ഒത്തുതീര്‍ക്കാനുള്ള പ്രധാന തടസ്സം കരുണാകരന്റെ പിടിവാശിയാണെന്നറിയുന്നു. കഴിഞ്ഞ രാത്രിയില്‍ ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ കാര്യങ്ങള്‍ ഏതാണ്ട് ഒത്തുതീര്‍പ്പിലെത്തിയതായിരുന്നു. എന്നാല്‍ അവസാനനിമിഷം കരുണാകരന്റെ തടസ്സം മൂലം ശ്രമം പാളി.

മന്ത്രിമാരായ കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി എ.കെ. ആന്റണിയുമായും കെ. മുരളീധരനുമായും അവസാനവട്ട ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ ഏതാണ്ട് ഒത്തുതീര്‍പ്പിലെത്തിച്ചതായിരുന്നു. കെ. മുരളീധരനും ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകാര്യമായിരുന്നു. പി.പി. തങ്കച്ചന് കെപിസിസി പ്രസിഡന്റ് സ്ഥാനവും കെ. മുരളീധരന് ടൂറിസം, എക്സൈസ് വകുപ്പുകളുടെ ചുമതലയും നല്കി പ്രശ്നം പരിഹരിയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ പിന്നീട് കരുണാകരന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

ഒത്തുതീര്‍പ്പിനില്ലെന്ന തന്റെ നിലപാട് കരുണാകരന്‍ ജനവരി 28 ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഉച്ചയ്ക്ക് 2.30ന് ടാഗോര്‍ തീയറ്ററില്‍ ഐ ഗ്രൂപ്പിന്റെ നിര്‍ണ്ണായക യോഗം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+