സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും: കരുണാകരന്‍
തിരുവനന്തപുരം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ജനവരി 28 ബുധനാഴ്ച പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച ചടങ്ങിലാണ് കരുണാകരന്‍ ഇക്കാര്യം പറഞ്ഞത്.
എല്ലാവരെയും ജയിപ്പിയ്ക്കും. ഒരൊറ്റ കരുണാകരവിരുദ്ധനും തിരഞ്ഞെടുപ്പില്‍ ജയിക്കില്ല. - കരുണാകരന്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ നിരാശരാണ്. വര്‍ഗ്ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു. ഇതിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിയ്ക്കുകയാണ് വേണ്ടത്. സ്വന്തം മക്കള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications