ദില്ലി-കൊച്ചി വിമാനസര്‍വീസ് തുടങ്ങി
കൊച്ചി: നെടുമ്പാശേരിയിലേക്ക് ദില്ലിയില്‍ നിന്ന് ഈസ്റ്വെസ്റ് എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചു. ഫിബ്രവരി 28 ബുധനാഴ്ചയാണ് ദില്ലിയില്‍ നിന്ന് ഈസ്റ്വെസ്റിന്റെ ആദ്യവിമാനം ദില്ലിയിലെത്തിയത്.
നെടുമ്പാശേരിയില്‍ നിന്ന് ദില്ലിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആദ്യമായാണ്. മുംബൈ, ചെന്നൈ എന്നീ നഗരങ്ങള്‍ വഴി ദില്ലിയിലേക്കുള്ള സര്‍വീസ് മാത്രമേ നെടുമ്പാശേരിയില്‍ നിന്നുണ്ടായിരുന്നുള്ളൂ.
ദില്ലി-നെടുമ്പാശേരി സര്‍വീസ് തുടങ്ങിയതോടെ ഈസ്റ്വെസ്റ് രാജ്യത്തെ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചു.മുംബൈ-നെടുമ്പാശേരി റൂട്ടിലും ഈസ്റ്വെസ്റ് എയര്‍ലൈന്‍സ് വിമാനസര്‍വീസ് ആരംഭിക്കുന്നുണ്ട്.












Click it and Unblock the Notifications