പ്ലേവിന്‍ ചൂതാട്ടം: സര്‍ക്കാര്‍
തിരുവനന്തപുരം: സിക്കിം, അരുണാചല്‍പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളുടെ പേരില്‍ പ്ലേവിന്‍ നടത്തുന്ന ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടമാണെന്ന് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടിട്ടുള്ളത്.
പ്ലേവിന്‍ നടത്തുന്ന ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടമായി കണ്ട് നിരോധിയ്ക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളുടെ ഓണ്‍ലൈന്‍ ലോട്ടറി സംബന്ധിച്ച കേസ് ജനവരി 28 ബുധനാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിയ്ക്കും.
പ്ലേവിന്‍ നടത്തുന്നത് ചൂതുകളിയാണ്. ഇല്ലാത്ത ടെര്‍മിനലുകളിലൂടെ ഇല്ലാത്ത ആളുകളുടെ പേരില്‍ കോടികളുടെ സമ്മാനം പ്ലേവിന്‍ നടത്തിപ്പുകാര്‍ തട്ടിയെടുക്കുകയാണ്. കേന്ദ്രലോട്ടറി ആക്ടിലെ നാലാംവകുപ്പിന്റെ വ്യക്തമായ ലംഘനമുള്ളത്കൊണ്ട് ഇവ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഭാഗ്യക്കുറികളായി പരിഗണിക്കാന്‍ പാടില്ലെന്നും സത്യവാങ്്മൂലത്തില്‍ പറയുന്നു.
പ്ലേവിന്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി, സമ്മാനങ്ങളുടെ വിതരണം എന്നിവയില്‍ ഗുരുതരമായ നിയമലംഘനവും തട്ടിപ്പും നടത്തുന്നതായി സര്‍ക്കാര്‍ ആരോപിയ്ക്കുന്നു. അരുണാചല്‍ പ്രദേശ്, കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട് ലോട്ടറി നടത്തുന്നില്ലെന്നും അതുകൊണ്ട്തന്നെ കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ ലംഘിച്ചിരിയ്ക്കുകയാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്യ്ര നിര്‍മാര്‍ജ്ജനം എന്നീ പരിപാടികള്‍ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് ലോട്ടറി നടത്തുന്നതെന്ന് സ്വകാര്യനടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ ഇത് പരിപൂര്‍ണ്ണമായും സത്യവിരുദ്ധമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications