പൊലീസിലെ അഴിമതി: നിരീക്ഷിക്കാന്‍ സംവിധാനം
തിരുവനന്തപുരം: അഴിമതിക്കാരായ പൊലീസുദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ജില്ലാ സൂപ്രണ്ടുമാരെയും സിറ്റി പൊലീസ് കമ്മിഷണര്‍മാരെയും ഗ്രേഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെയുമാണ് ഇതിന് ചുമലതപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ പൊലീസ് ആസ്ഥാന ഐജിക്കാണ് ഇതിന്റെ ചുമതല.
ജനവരി 28 ബുധനാഴ്ച പി. എസ്. സുപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കൈക്കൂലി, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് 32 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ഒമ്പത് പേരെ അറസ്റ് ചെയ്തു. 19 പേര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചു.
വിവിധ വകുപ്പുകളില്‍ ക്രമക്കേടുകള്‍ നടത്തിയതിന് 349 കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 61 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും 121 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications