കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലശേരിയില്‍ സംഘട്ടനം

  • By Staff
Google Oneindia Malayalam News

തലശേരി: കല്ലായിതെരു ടെമ്പിള്‍ഗേറ്റ്, മഞ്ഞോടി പ്രദേശങ്ങളില്‍ സിപിഎം-ബിജെപി സംഘട്ടനം. ഇതുവരെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് വീടുകള്‍ തകര്‍ത്തു.

സംഘട്ടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ നങ്ങാറത്ത് ഷാജി(24), ഓടക്കായികുന്നിലെ ഷിനോജ്(25), കണ്ടോത്ത് വളപ്പില്‍ പ്രദീപന്‍(24) എന്നിവരെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനായ ടെമ്പിള്‍ ഗേറ്റിലെ ഷക്കീല്‍ എന്ന ഉണ്ണി(22)യെ തലശേരി ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി കല്ലായിതെരു കാരയില്‍ ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തിലേക്ക നീങ്ങിയത്. ആദ്യം സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഷാജിയെ ബിജെപി സംഘം ആക്രമിച്ചു. ഷാജിയുടെ തലയ്ക്കും കൈക്കും പരിക്കുണ്ട്. പിന്നീട് സംഘം ഷിനോജിനെയും പ്രദീപനെയും ആക്രമിച്ചു. പ്രദീപന്റെ കൈക്ക് പരിക്കുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X