വികെഎന്നിനോട് അനാദരവ്
ഒറ്റപ്പാലം: അന്തരിച്ച സാഹിത്യകാരന്‍ വികെഎന്നിനോട് സര്‍ക്കാര്‍ അനാദരവ് കാട്ടി.
കേരളസാഹിത്യഅക്കാദമി അവാര്‍ഡുകള്‍ നേടുന്നവരെ മരണാനന്തരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയാണ് പതിവ്. പക്ഷെ ഇദ്ദേഹത്തിന് സ്റേറ്റ് ഓണര്‍ നല്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യം സ്ഥലം എംഎല്‍എയും മുന്‍മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
പാമ്പാടി ഗവണ്‍മെന്റ് സ്കൂളില്‍ നടന്ന അനുശോചനയോഗത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനാദരവിനെ ശക്തമായ ഭാഷയില്‍ സാംസ്കാരിക നായകര്‍ അപലപിച്ചു. സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ ഇതിനോട് ഇത്വരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications