ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനം; മൂന്ന് മരണം
ബാഗ്ദാദ്: ബാഗ്ദാദ് നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന ഹോട്ടലിന് പുറത്ത് ഒരു തീവ്രവാദി നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്ന് ഇറാഖികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
ഇതിന് തൊട്ടുമുമ്പ് മറ്റ് രണ്ടിടത്ത് തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ ആറ് യുഎസ് പട്ടാളക്കാരും രണ്ട് സിഎന്‍എന്‍ ലേഖകരും കൊല്ലപ്പെട്ടിരുന്നു. ഹോട്ടലിന് നേരെ അതിവേഗം കുതിച്ചുവരികയായിരുന്ന കാറിനെ തടയാന്‍ വെടിവച്ചെങ്കിലും കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് ഇറാഖിലെ തൊഴില്‍ മന്ത്രിയുടെ അംഗരക്ഷകന്‍ അബ്ദുള്‍ അമിര്‍ ക്രെയ്ബോട്ട് പറഞ്ഞു.
ഇറാഖ് സുരക്ഷിതമാണെങ്കില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകള്‍ പഠിയ്ക്കാന്‍ യുഎന്‍ സമിതിയെ അയയ്ക്കാമെന്ന് സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പറഞ്ഞു.












Click it and Unblock the Notifications