ബലേനോയുടെ പുതിയ മോഡല്‍ പുറത്തിറക്കി
ദില്ലി: മാരുതി ബലേനോയുടെ പുതിയ മോഡല്‍ പുറത്തിറക്കി. ബലേനോ എല്‍എക്സ്ഐ എന്ന പുതിയ മോഡലിന്റെ വില 5.60 ലക്ഷമാണ്.
ബലേനോയുടെ ഇപ്പോള്‍ വിപണിയിലുള്ള വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വീതം വില കുറച്ചിട്ടുണ്ട്. ബലേനോ, ബലേനോ-വിഎക്സ്ഐ, അല്‍തുറ എന്നിവയുടെ വിലകളാണ് കുറച്ചത്. ബലേനോയുടെ വില 25,000 രൂപ കുറച്ചു. ബലേനോ-വിഎക്സ്ഐയുടെ വില 25,702 രൂപയും അല്‍തുറയുടെ വില 25,000 രൂപയും കുറച്ചു. വിഎക്സ്ഐയുടെ വില 6.29 ലക്ഷവും അല്‍തുറയുടെ വില 6.78 ലക്ഷവുമാണ്.
2003 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബലേറോയുടെ 2002ലെ ഇതേ സമയത്തെ വില്പനയേക്കാള്‍ നാലിരട്ടി കൂടി.












Click it and Unblock the Notifications