സ്വര്‍ണ്ണം സ്വതന്ത്രമായി ഇറക്കുമതി ചെയ്യാം
ദില്ലി: സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഇറക്കുമതിമേല്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഏകനക്ഷത്ര, ദ്വിനക്ഷത്ര പദവികളുള്ള ഹോട്ടലുകള്‍ക്കും റസ്റോറന്റുകള്‍ക്കും ഇനി നികുതിയില്ലാതെ വിദേശമദ്യം ഇറക്കുമതി ചെയ്യാം.
അതേ സമയം വിദേശത്തേക്ക് സമ്മാനങ്ങള്‍ അയയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. കയറ്റുമതി വ്യവസായത്തെ സംരക്ഷിയ്ക്കാനുള്ള ഒട്ടേറെ നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എയര്‍ഗണ്ണുകളും ഇനി സ്വതന്ത്രമായി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാം.












Click it and Unblock the Notifications