ആന്റണി മുരളിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ജനവരി 29 വ്യാഴാഴ്ച ചര്‍ച്ച നടത്തും. രാവിലെ 11 മണിയ്ക്കാണ് ചര്‍ച്ച.
കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സോണിയാഗാന്ധിയും ആന്റണിയും ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച നടത്താമെന്ന നിര്‍ദേശം ആന്റണി മുരളിയെ അറിയിച്ചത്.
ആന്റണി ചര്‍ച്ചയ്ക്ക് വിളിച്ച കാര്യം മുരളി കരുണാകരനെ അറിയിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് മുരളിയും കരുണാകരനും പി. ശങ്കരന്‍, പി. പി. ജോര്‍ജ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുമായി കൂടിയാലോചന നടത്തി.
പ്രശ്നം ഒത്തുതീര്‍ക്കാന്‍ തന്നെയാണ് ആന്റണി മുരളിയുമായി ചര്‍ച്ച നടത്തുന്നത്. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ ആന്റണി മുരളിയ്ക്കു മുന്നില്‍ വച്ചേക്കും.
പ്രശ്നം തീര്‍ക്കാന്‍ പല കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും കെ. എം. മാണിയും പ്രശ്നം രമ്യതയിലാക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.












Click it and Unblock the Notifications