പാര്‍ട്ടി പിളരില്ല: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസ് പിളരുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. സോണിയാഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് പാര്‍ട്ടിയില്‍ ഉറച്ചുനില്ക്കുമെന്ന് കെ. മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം അനുസരിക്കാമെന്നാണ് മുരളി അറിയിച്ചിരിക്കുന്നത്. ഫിബ്രവരി ആദ്യവാരം സംഭവിക്കുന്നതിനെക്കുറിച്ച് എടുത്തുചാടി ഒരു അഭിപ്രായം പറയാനില്ല. ഫിബ്രവരി ആദ്യവാരം പ്രശ്നം പരിഹരിയ്ക്കും. മുരളിയുടെ ഉറച്ച നിലപാട് കാണുമ്പോള്‍ പാര്‍ട്ടി പിളരില്ലെന്നാണ് കരുതുന്നതെന്നും ആന്റണി പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച നിലയ്ക്ക് ഐ ഗ്രൂപ്പ് മന്ത്രിമാരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദിച്ചപ്പോള്‍ എടുത്തുചാടി ഒരു തീരുമാനമെടുക്കില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. പ്രശ്നം പരിഹരിയ്ക്കാന്‍ കരുണാകരനുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് ആന്റണി ഒഴിഞ്ഞുമാറി.












Click it and Unblock the Notifications