മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗം ജനവരി 29 വ്യാഴാഴ്ച പ്രതിപക്ഷം ബഹിഷ്കരിച്ചു.
തോമസ് ഐസക്കിന് പ്രസംഗിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചത്.
തോമസ് ഐസക്കിന്റെ പ്രസംഗത്തിനിടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടത് പ്രതിപക്ഷവും ഭരണപക്ഷവും ഇടയാന്‍ കാരണമായി. തിരുവഞ്ചൂരിന്റെ ചോദ്യം തോമസ് ഐസക് ഗൗനിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങള്‍ അല്പനേരം ഒച്ചവച്ചു.
പിന്നീട് തോമസ് ഐസക് പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ സമയം അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.












Click it and Unblock the Notifications