ജോണ്‍ എബ്രഹാം പുരസ്കാരം അരിമ്പാറയ്ക്ക്
തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ മികച്ച മലയാള ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ജോണ്‍ എബ്രഹാം പുരസ്കാരം മുരളി നായര്‍ സംവിധാനം ചെയ്ത അരിമ്പാറയ്ക്ക്.
കെ.ജെ. ബേബി സംവിധാനം ചെയ്ത ഗുഡ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. സന്തോഷ് കുന്നത്ത് സംവിധാനം ചെയ്ത മലമുകളിലെ സൂര്യോദയം ആണ് മികച്ച ഡോക്യുമെന്ററി. മഹേഷ് സംവിധാനം ചെയ്ത ഉണ്ണി മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുത്തു.
കെ.പി. കുമാരന്‍ ചെയര്‍മാനും എം.ജി. രാധാകൃഷ്ണന്‍, എം.ആര്‍. രാജന്‍ എന്നിവര്‍ അംഗങ്ങളും കെ. പ്രഭാകരന്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
മികച്ച കഥാചിത്രത്തിന് പതിനായിരം രൂപയും മികച്ച ഹ്രസ്വചിത്രത്തിനും ഡോക്യുമെന്ററിക്കും മൂവായിരം രൂപ വീതവും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. മെയ് 30ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications