Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ എല്ലാം പതിവു പോലെ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന കെ. കരുണാകരന്റെ പ്രഖ്യാപനം നിയമസഭയില്‍ യാതൊരു പ്രതിഫലനവുമുണ്ടാക്കിയില്ല.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന കരുണാകരന്റെ പ്രഖ്യാപനം ഭരണപക്ഷത്തെ ഒട്ടും ക്ഷീണിപ്പിച്ചിട്ടില്ലെന്നാണ് വ്യക്തമായത്. നിയമസഭയിലെത്തിയ ഭരണപക്ഷാംഗങ്ങളില്‍ പ്രത്യേകിച്ചൊരു ഉത്കണ്ഠയും കണ്ടില്ല. സഭാ നടപടികള്‍ പതിവുപോലെ നടക്കുകയും ചെയ്തു.

കരുണാകരന്റെ പ്രഖ്യാപനം കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ പോലുമായില്ലെങ്കിലും പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന ആശങ്ക കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കണ്ടില്ല. മുഖ്യമന്ത്രി എ. കെ. ആന്റണിയും ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസനും പി. ശങ്കരനും പതിവുപോലെ നിയമസഭയിലെത്തി. ഗ്രൂപ്പ് വഴക്കൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന മട്ടില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു.

കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുകയാണെങ്കില്‍ പോലും നിയമസഭയില്‍ യുഡിഎഫ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടില്ല. കരുണാകരനോടൊപ്പം പോവുകയാണെങ്കില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിയമത്തിന്റെ പേരില്‍ സഭാംഗത്വം നഷ്ടപ്പെടാന്‍ സാധ്യതയുമുണ്ട്. പക്ഷെ വിപ്പ് ലംഘിച്ചില്ലെങ്കില്‍ അവര്‍ക്ക് എംഎല്‍എമാരായി തുടരുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+