കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പിലെ ആശയക്കുഴപ്പം തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കെ. കരുണാകരന്‍ പ്രഖ്യാപിക്കുകയും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കുകയും ചെയ്തതോടെ ഐ ഗ്രൂപ്പിലുണ്ടായ ആശയക്കുഴപ്പം തുടരുന്നു.

പുതിയ സ്ഥിതിഗതികളെ കുറിച്ച് ജനവരി 29 വ്യാഴാഴ്ച ഒന്നും പറയാന്‍ കെ. കരുണാകരന്‍ തയ്യാറായില്ല. ഇന്ന് ഒന്നും പറയാനില്ലെന്നായിരുന്നു കരുണാകരനെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം.

അതേ സമയം വൈകീട്ട് നടക്കാനിരിക്കുന്ന ആന്റണി-മുരളി ചര്‍ച്ച ഏറെ നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. മുരളിയെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും.

വ്യാഴാഴ്ച ഐ ഗ്രൂപ്പിലെ വിവിധ നേതാക്കള്‍ മുരളിയുമായും കരുണാകരനുമായും ചര്‍ച്ച നടത്തിയിരുന്നു. വിവിധ തലങ്ങളിലുള്ള ചര്‍ച്ച തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X