അരയസമാജം പ്രസിഡന്റിന് തടവുശിക്ഷ
കോഴിക്കോട്: പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന കേസില്‍ അരയസമാജം പ്രസിഡന്റ് കെ. ദാസന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് വര്‍ഷവും മൂന്ന് മാസവും തടവ്ശിക്ഷ വിധിച്ചു.
1999 ആഗസ്ത് 25ന് ബേപ്പൂര്‍ എസ്ഐ പി. വാഹിദും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞുവച്ച് ആക്രമിച്ചുവെന്നാണ് കേസ്. ദാസന് പുറമെ അനില്‍ദാസ്, കൃഷ്ണന്‍, രഘു, രമണന്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്.
എആര്‍പി കോണ്‍സ്റബിള്‍ ആയിരുന്ന ബഷീറിനെ ദേഹോപദ്രവം ഏല്പിച്ചതായും ഇവര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.












Click it and Unblock the Notifications