കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രീമിലെയര്‍ മാനദണ്ഡം: റിപ്പോര്‍ട്ട് നല്‍കി

  • By Staff
Google Oneindia Malayalam News

ദില്ലി: മറ്റു പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വരുമാന മാനദണ്ഡം പുന:പരിശോധിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ പിന്നോക്ക ജാതി കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.

സാമൂഹികനീതി-ശാക്തീകരണ മന്ത്രി സത്യനാരായണ ജാത്യയ്ക്കാണ് കമ്മിഷന്‍ ചെയര്‍മാന്‍ റാം സൂറത്ത് സിംഗ് റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ട് രഹസ്യമാണെന്നതിനാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ചെയര്‍മാന്റെ ഓഫീസ് വ്യക്തമാക്കി.

മറ്റു പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വരുമാന മാനദണ്ഡം പുന:പരിശോധിക്കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രം കമ്മിഷനോട് ആവശ്യപ്പെട്ടത്.

ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വരുമാന പരിധി കൂട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നണ് കമ്മിഷനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വരുമാന പരിധി കാലാനുസൃതമായി പുന:പരിശോധിക്കുന്നതിനുള്ള ഒരു ഫോര്‍മുലയ്ക്ക് രൂപം നല്‍കാനും കമ്മിഷനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ശമ്പളമോ കൃഷിഭൂമിയോ അല്ലാത്ത വരുമാനസ്ത്രോതസുകള്‍ എങ്ങനെ പരിഗണിക്കണമെന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X