കരുണാകരനോട് അനുനയമില്ല : ഹൈക്കമാന്റ്
ദില്ലി: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച കെ. കരുണാകനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് മുന്‍കയ്യെടുക്കില്ലെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി. അതേ സമയം ഹൈക്കമാന്റ് മുന്‍കയ്യെടുത്ത് കരുണാകരനെ പുറത്താക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന് വേണമെങ്കില്‍ സ്വയം പാര്‍ട്ടിവിടാം. ഇപ്പോഴത്തെ അഭിപ്രായം മാറ്റുകയോ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്ക്കുകയോ ചെയ്യാമെന്നും പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞു.
കരുണാകരന്റെ തീരുമാനം ദുഖകരമാണ്. കഴിഞ്ഞ ഏതാനും മാസമായി കരുണാകരന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള പല പോംവഴികളും പരിഗണിച്ചു. സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ പരസ്യവിമര്‍ശനങ്ങളെ അവഗണിച്ചായിരുന്നു ഇത്. കരുണാകരനെതിരെ കര്‍ശനനടപടിയ്ക്ക് മുതിരാതിരുന്നത് അദ്ദേഹത്തിന് പാര്‍ട്ടിയുമായുള്ള ദീര്‍ഘകാലബന്ധം കണക്കിലെടുത്താണെന്നും പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു.












Click it and Unblock the Notifications