ഹയര്‍ സെക്കന്ററി കലോത്സവം തുടങ്ങി
കോട്ടയം: ഏഴാമത് സംസ്ഥാന ഹയര്‍ സെക്കന്ററി കലോത്സവം തുടങ്ങി. ചലച്ചിത്രതാരം നവ്യാനായരും കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭ കെ.വി. വിനീതും ചേര്‍ന്ന് ജനവരി 29 വ്യാഴാഴ്ച ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് ഗ്രാമവികസനമന്ത്രി സി.എഫ്. തോമസ് മേള ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ബി. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. വക്കച്ചന്‍ മറ്റത്തില്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അജിതാ സാബു, തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പൊലീത്ത, ലതികാ സുഭാഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് സച്ചിദാനന്ദ നായിക്, വിദ്യാധരന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീനിവാസ ബാബു, മുനിസിപ്പല്‍ കൗണ്‍സിലര്‍ മോളി ജോണ്‍, എംഡി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ. മത്തായി എന്നിവര്‍ പ്രസംഗിച്ചു.
കലോത്സവം മൂന്ന് ദിവസം നീണ്ടുനില്ക്കും. എംഡി സ്കൂളിലാണ് പ്രധാന വേദി. ഇവിടെ ആദ്യഇനമായി ഭരതനാട്യം തുടങ്ങി. എംഡി, സെന്റ് ആന്‍സ് എന്നിവിടങ്ങളിലായി 11 വേദികളിലായാണ് മത്സരം.












Click it and Unblock the Notifications