കരുണാകരന്‍ വിഭാഗം ഓഫീസ് പിടിച്ചെടുത്തു
കോഴിക്കോട്: കരുണാകരന്‍ അനുയായികള്‍ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ കോണ്‍ഗ്രസ് ഓഫീസ് പിടിച്ചെടുത്തു.
കോണ്‍ഗ്രസിന്റെ ഈ മണ്ഡലം ഓഫീസില്‍ പുതിയ പാര്‍ട്ടിയുടെ കൊടിയും പ്രവര്‍ത്തകര്‍ നാട്ടി. ഇതോടെ കരുണാകരന്റെ പുതിയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ആദ്യ ഓഫീസായി കുറ്റിച്ചിറയിലെ മണ്ഡലം ഓഫീസ് മാറിയിരിക്കുകയാണ്.
ജനവരി 29 വ്യാഴാഴ്ച രാവിലെ പ്രകടനമായി വന്നാണ് ഐ വിഭാഗം പ്രവര്‍ത്തകര്‍ ഓഫീസ് പിടിച്ചത്.












Click it and Unblock the Notifications