കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപാല്‍ സമരം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തപാല്‍ മേഖല സ്വകാര്യവത്കരിക്കുന്നതിനെതിരെ കോഴിക്കോട് പോസ്റല്‍ ഡിവിഷനിലെ തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ജനവരി 29 വ്യാഴാഴ്ച ആരംഭിച്ചു.

സ്പീഡ് പോസ്റ്, തപാല്‍ പെട്ടി ക്ലിയറന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെതിരെയാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെ ജില്ലകളിലാണ് സമരം.

കോഴിക്കോട് റിജണല്‍ പോസ്റ് മാസ്റര്‍ ജനറലിന്റെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് കോഴിക്കോട് ഡിവിഷനിലെ എല്ലായിടത്തും സ്വകാര്യവത്കരണം കൊണ്ടുവരുന്നതെന്നാണ് ആരോപണം. സ്വകാര്യവത്കരണം ചാര്‍ജ് ഇരട്ടിയായി ഉയര്‍ത്തുന്നതിന് വഴിവയ്ക്കുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇപ്പോള്‍ തന്നെ സമരം നടയ്ക്കുകയാണ്. എന്‍എഫ്പിഇ, എഫ്എന്‍പിഒ, ബിപിഇഫ് എന്നീ സംഘടനകളാണ് സമരം നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X