ബിഎഡ് കോളജ്: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ബിഎഡ് കോളജ് പ്രശ്നത്തില്‍ നിയമസഭയെയും ഹൈക്കോടതിയെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ജനവരി 29 വ്യാഴാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
64 ബിഎഡ് കോളജുകളുടെ എന്‍ഒസി റദ്ദാക്കാന്‍ തീരുമാനിച്ചെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ശൂന്യവേളയില്‍ സിപിഐ നിയമസഭാകക്ഷി നേതാവ് കെ. പി. രാജേന്ദ്രന്‍ ക്രമപ്രശ്നമായി വിഷയം അവതരിപ്പിച്ചു.
64 ബിഎഡ് കോളജുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചത് റദ്ദാക്കിയെന്ന് കോടതിയെ അറിയിച്ചതിന് ശേഷം ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞതിലൂടെ സഭയോടും ജുഡീഷ്യറിയോടും അനാദരവ് കാണിച്ചിരിക്കുകയാണെന്ന് എം. വി. ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications