കുവൈത്തില്‍ ഇന്ത്യന്‍ കോഴിയ്ക്ക് വിലക്ക്
കുവൈത്ത്: കുവൈത്തില്‍ ഇന്ത്യന്‍ കോഴികള്‍ക്കും ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ക്കും വിലക്ക്. കുവൈത്ത് വിപണിയില്‍ രണ്ടിനും നല്ല പ്രചാരമുണ്ടായിരുന്നു.
ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ കണ്ടുവരുന്ന പക്ഷിപ്പനി കാരണമാണ് ഇന്ത്യയില്‍ നിന്നുള്ള കോഴിയും കോഴിമുട്ടയും കുവൈത്ത് വിലക്കിയിരിക്കുന്നത്. നേരത്തെ ജപ്പാന്‍, കൊറിയ, തായ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നും ഇറച്ചിക്കോഴി ഇറക്കുമതി കുവൈത്ത് നിരോധിച്ചിരുന്നു.
ഇപ്പോള്‍ മാത്രമാണ് ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികളും മുട്ടകളും നിരോധിച്ചത്. പക്ഷെ വിലക്ക് താല്ക്കാലികമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications