സെല്‍വണ്‍ വരിക്കാര്‍ക്ക് പുതിയ സ്കീമുകള്‍
തിരുവനന്തപുരം: ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ സെല്‍വണ്‍ മൊബൈല്‍ സര്‍വീസ് ഉപയോക്താക്കള്‍ക്ക് പുതിയ സ്കീമുകള്‍ പ്രഖ്യാപിച്ചു.
ഫിബ്രവരി ഒന്ന് മുതല്‍ 325ഉം 535ഉം മാസവാടക നല്‍കുന്ന പോസ്റ് പെയിഡ് ഉപഭോക്താക്കള്‍ക്ക് യഥാക്രമം 75 രൂപയുടെയും 150 രൂപയുടെയും സംസാരസമയം സൗജന്യമായി ലഭിക്കും.
ഫിബ്രവരി 16 മുതല്‍ 70 രൂപയുടെയും 150 രൂപയുടെയും റീച്ചാര്‍ജ് കൂപ്പണുകള്‍ ലഭ്യമാവും. 70 രൂപയുടെ കാര്‍ഡ് ഏഴ് ദിവസവും 150 രൂപയുടെ കാര്‍ഡ്് 15 ദിവസവുമാണ് പരമാവധി ഉപയോഗിക്കാനാവുക.
ഫിബ്രവരി ഒന്ന് മുതല്‍ പോസ്റ് പെയ്ഡ് വരിക്കാര്‍ക്ക് മൂന്ന് രൂപയ്ക്ക് ഇന്റര്‍നാഷണല്‍ എസ്എംഎസ് അയയ്ക്കാനാവും. പ്രീ-പെയ്ഡ് വരിക്കാരില്‍ നിന്ന് ഇന്റര്‍നാഷണല്‍ എസ്എംഎസിന് അഞ്ച് രൂപ ഈടാക്കും.
സാധാരണ എസ്എംഎസ് അയയ്ക്കുന്നതിനുള്ള നിരക്ക് 60 പൈസയില്‍ നിന്ന് 40 പൈസയായി കുറയ്ക്കും. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം വരിക്കാര്‍ക്ക് ലഭ്യമാവും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത് ബി.എസ്.എന്‍. എല്ലിന്റെ സെല്‍വണ്ണിനാണ്. കേരളത്തിലെ 10 ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 3,56,520 പേരും സെല്‍വണ്‍ ഉപയോക്താക്കളാണ്.
അടുത്ത രണ്ട്-മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ കൂടി നല്‍കാന്‍ ബിഎസ്എന്‍എല്ലിന് പദ്ധതിയുണ്ടെന്ന് ബിഎസ്എന്‍ കേരള ടെലികോം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. എല്‍. വിന്‍സ്റണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നടപ്പ് സാമ്പത്തികവര്‍ഷം 2000 കോടിയുടെ വരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിന്‍സ്റണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1500 കോടിയായിരുന്നു വരുമാനം.












Click it and Unblock the Notifications