മാരുതി എസ്റീമിന്റെയും വില കുറച്ചു
ദില്ലി: മാരുതി ബലേനോ മോഡലിന്റെ വില കുറച്ചതിന് പിന്നാലെ എസ്റീം ഡീസല്‍ കാറുകളുടെയും വിലയില്‍ കുറവ് പ്രഖ്യാപിച്ചു.
മാരുതി എസ്റീം ഡീസല്‍ കാറുകള്‍ക്ക് 38,000 രൂപയാണ് വില കുറച്ചിരിക്കുന്നത്. 4,83,000 രൂപയായിരിക്കും എസ്റീം ഡീസല്‍ കാറിന്റെ പുതിയ വില. പവര്‍ സ്റിയറിംഗുള്ള എസ്റീം കാറിന് 5,09,000 ആയിരിക്കും വില.
ഇടത്തരം കാറുകളുടെയും മേന്മ കൂടിയ ഇടത്തരം കാറുകളുടെയും വില്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി എസ്റീമിന്റെയും ബലേനോയുടെയും വില കുറച്ചത്.
2003 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മാരുതിയുടെ മൊത്തം വില്പന 30 ശതമാനം കൂടിയിട്ടുണ്ട്. കോംപാക്ട് കാറുകളുടെ വില്പന 31 ശതമാനവും ഇടത്തരം കാറുകളുടെ വില്പന 23 ശതമാനവും കൂടി.












Click it and Unblock the Notifications